ന്യൂദല്‍ഹി: ചൈനയ്ക്ക് ബാലാകോട്ട് മോഡല്‍ മറുപടി നല്കണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബേദിന്‍ അലി ഖാന്‍. ചൈന അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ്. നുഴഞ്ഞുകയറ്റവും അതിക്രമവും അവര്‍ പതിവാക്കുന്നു. ചൈനീസ് അക്രമികളെ നേരിട്ട ധീരസൈനികരില്‍ അഭിമാനമുണ്ട്. അവരെ ഒരു പാഠം പഠിപ്പിക്കണം. ബാലകോട്ട് മോഡല്‍ മറുപടിയേ ചൈനയ്ക്ക് മനസ്സിലാകൂ, അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ത്ത സംഭവം ഓര്‍മ്മിപ്പിച്ചാണ് അജ്മീര്‍ ദര്‍ഗ മേധാവിയുടെ പ്രസ്താവന.
അയല്‍രാജ്യങ്ങളുമായുള്ള സമാധാനത്തിനും നല്ല ബന്ധത്തിനും ഇന്ത്യ എല്ലായ്പ്പോഴും ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് ഒരു ബലഹീനതയായി കാണരുത്, ചൈനയോ പാകിസ്ഥാനോ ആരുമാകട്ടെ അതിര്‍ത്തി രക്ഷിക്കാന്‍ ഇന്ത്യക്ക് ഏതറ്റം വരെയും പോകാം. ചൈനയ്ക്ക് അതിന്‍റെ നീച പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും, ഇത് പുതിയ ഇന്ത്യയാണെന്ന് അല്ലെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ടി വരും, സൈന്യത്തിനും സര്‍ക്കാരിനും ഈ ദിശയിലുള്ള എല്ലാ പിന്തുണയും രാജ്യം നല്കണമെന്നും സൈനുല്‍ ആബേദിന്‍ അലി ഖാന്‍ ആഹ്വാനം ചെയ്തു.
Discussion about this post