ഉജ്ജയിനി: ജ്യോതിര്‍ലിംഗ മഹാകാല്‍ ക്ഷേത്രത്തില്‍ രാജ്യത്തെ ആദ്യ ജലസ്തംഭം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് അനാച്ഛാദനം ചെയ്തു. 60 കിലോഗ്രാം വെള്ളി കൊണ്ടാണ് മഹാകാല്‍ ക്ഷേത്രാങ്കണത്തിലെ കൂറ്റന്‍ ജലധാര നിര്‍മ്മിച്ചിട്ടുള്ളത്. ജലത്തിന്‍റെ പവിത്രത ഉദ്‌ഘോഷിക്കുന്ന നാല് വേദമന്ത്രങ്ങള്‍ സ്തംഭത്തില്‍ കൊത്തിവച്ചിട്ടുണ്ട്. നേരത്തെ മഹാകാലക്ഷേത്രത്തിലെത്തിയ സര്‍സംഘചാലകനെ നന്ദി ഹാളില്‍ കളക്ടര്‍ ആശിഷ് സിങ് സ്വീകരിച്ചു. മഹന്ത് വിനീത് ഗിരിയുടെ നേതൃത്വത്തില്‍ സംന്യാസിശ്രേഷ്ഠരും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഡോര്‍ മാല്‍ഗുഡി ഡേയ്സില്‍ നടക്കുന്ന അന്താരാഷ്ട്ര ജലസമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ചടങ്ങുകള്‍. ലോകത്തിനാകെ ജലത്തിന്‍റെ മഹത്വം വിളംബരം ചെയ്യുന്നതാണ് മഹാകാല്‍ ക്ഷേത്രത്തിലെ ജലസ്തംഭമെന്ന് സര്‍സംഘചാലക് പറഞ്ഞു.
Discussion about this post