നാഗ്പൂര്‍: ജീവിതത്തിലെന്ന പോലെ മരണത്തിലും ശരീരം സമാജത്തിന് സമര്‍പ്പിച്ച് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ഹസ്തമല്‍ ഹിരണ്‍ വിടവാങ്ങി. 77 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഭൗതികദേഹം പൊതുദര്‍ശനത്തിനും അന്തിമകര്‍മ്മങ്ങള്‍ക്കും ശേഷം രവീന്ദ്രനാഥ് ടാഗോര്‍ ആയുര്‍വിജ്ഞാന്‍ ആശുപത്രിക്ക് കൈമാറി.
ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്കപ്രമുഖ്, സഹബൗദ്ധിക് പ്രമുഖ്, കാര്യകാരി അംഗം എന്ന ചുമതലകള്‍ വഹിച്ച അദ്ദേഹം 76-ാം വയസ്സിലാണ് അവയവദാനത്തിനും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേഹദാനത്തിനുമുള്ള സമ്മതപത്രം ഒപ്പുവച്ചത്.
രാജസ്ഥാനിലെ രാജസംമദ് ജില്ലയിലെ ആമേടില്‍ ജനിച്ച ഹസ്തിമല്‍ ഉദയ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണ മെഡലോടെ സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം ആര്‍എസ്എസ് പ്രചാരകനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്‍റെ ജില്ലാ, വിഭാഗ്, പ്രാന്ത, ക്ഷേത്ര പ്രചാരക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ പാഥേയ്കണ്‍ മാസിക ആരംഭിക്കുന്നതിന് നേതൃത്വം നല്കി. സംസ്‌കൃതപ്രചാരണത്തിന് നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്കിയിരുന്നു.
Discussion about this post