കോഴിക്കോട് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നടത്തിവരുന്ന യംഗ് സ്കോളർ എക്സാമിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ആലപ്പുഴ ജില്ലയിലെ ശ്രീ ഭുവനേശ്വരി ഇ.എം. ഹൈസ്കൂൾ വിദ്യാർത്ഥി ഡി ദേവനാരായണൻ ഒന്നാം റാങ്കും, കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹൈസ്കൂൾ വിദ്യാർത്ഥിനി ശിവാനി എം രണ്ടാം റാങ്കും, കോഴിക്കോട് ഭാരതീയ വിദ്യാഭവനിലെ ഹരിദേവ് എം.ജി. മൂന്നാം റാങ്കും നേടി.
യു.പി. വിഭാഗത്തിൽ പത്തനംതിട്ട പെരിങ്ങര ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ അഭിനവ് എ.പി.ഒന്നാം റാങ്കു നേടി. കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ വേദ ബൈജു രണ്ടാം റാങ്കും, പാലക്കാട് മുതുതല എ.യു.പി സ്ക്കൂളിലെ ആദിത്ത് കൃഷ്ണ എം മൂന്നാം റാങ്കും നേടി. കൂടാതെ വിവിധ വിദ്യാലയങ്ങളിലെ 80 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി.
ഫെബ്രുവരി 3ന് വൈകീട്ട് 5 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.
ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപയും 80 പേർക്ക് 1000 രൂപയും സർട്ടിഫിക്കറ്റുമാണ് സ്കോളർഷിപ്പായി നൽക്കുക.
Discussion about this post