ന്യൂദല്‍ഹി: നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ത്ഥികളുടെയും പട്ടിക ബിജെപി കേന്ദ്ര തെിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു.
അലോങ്ടാക്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തെംജെന്‍ ഇംന മത്സരിക്കും. ദിമാപൂര്കലില് എച്ച്. ടോവിഹോട്ടോ അയേമിയാണ് സ്ഥാനാര്‍ത്ഥി. വനവാസി മണ്ഡലമായ ഘസ്പാനി-1 ല്‍ എന്‍ ജേക്കബ് ഷിമോമിയാണ് മത്സരിക്കുക. ക്രോപോള് വിസ്തു (സൗത്ത് അംഗമണ്), പഞ്ചുങ് ജമീര്‍ (തുലി), ഇംകോങ് എല്‍ ഇംചെന്‍(കൊറിഡങ്), അകുലുട്ടോയില് നിന്നുള്ള കസെറ്റോ കിനിമി (അകുലൊട്ടോ), കഹുല് സെമ(അട്ടൊയ്സു), എച്ച്. കെഹോയ് (സുരുഹോട്ടോ), യാതുങ്കോ പതോണ് (തുയി), റെന്ബോന്തങ് യെസുങ്(വോഖ), ഹൊല്നുമോ കികോണ്‍(ഭണ്ഡാരി), പി. പൈവാങ് കൊന്യാക് (ടിസിറ്റി), കൊങ്കം കൊന്യാക് (ഫോംചിങ്), ചിയോങ് കൊന്യാക് (മോണ്ടൗണ്), എസ്. പാന്ഗ്യു ഫോം(ലോങ്ലെങ്), സെത്രോങ്ക്യു സാംഗ്തം(ലോങ്ഖിം ചാരെ), ബഷാങ്മോങ്ബ ചാങ്(തുന്സെങ് സാഗര്‍), എച്ച്. ഹൈയിംഗ് (നോക്ലക്), വി. കാഷിഹോ സാംഗ്തം(സെയോചുങ് സിറ്റിമി) എന്നിവരാണ് പട്ടികയിലുള്ളത്.
ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.
നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. നാഗാലാന്‍ഡിലെ 60 സീറ്റില്‍ 20 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. മേഘാലയയിലെ അറുപത് സീറ്റിലും മത്സരിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് 27ന് ഒറ്റഘട്ടമായി നടക്കും. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
Discussion about this post