കന്യാകുമാരി: കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ വികസനം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. സ്റ്റേഷന്‍ വികസനത്തിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടോപ്പോഗ്രാഫിക്കല്‍ സര്‍വേ പൂര്‍ത്തിയായി. പദ്ധതി പ്രകാരം നിര്‍മാണം നടത്തേണ്ട ഇടങ്ങളില്‍ മണ്ണ് പരിശോധന പുരോഗമിക്കുകയാണ്.
49.36 കോടി രൂപയുടെ പദ്ധതി എന്‍ജിനീയറിങ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. 19 മാസമാണ് നിര്‍മ്മാണ കാലാവധി. പ്രോജക്ട് മാനേജ്മെന്റ് സര്‍വീസസ് ഏജന്‍സിയെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള ടെര്‍മിനല്‍ കെട്ടിടത്തിന്റെ നവീകരണം, പ്ലാറ്റ്ഫോം നവീകരണം, കിഴക്ക് ദേശീയ പാത 27നെയും പടിഞ്ഞാറ് 44നെയും ബന്ധിപ്പിക്കുന്ന പുതിയ എമര്‍ജന്‍സി റോഡ് എന്നിവയാണ് പദ്ധതിയില്‍പെടുന്നത്. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന മേല്‍പാലം, പുതിയ ആര്‍പിഎഫ് കെട്ടിടം, മെക്കാനിക്കല്‍ ജീവനക്കാര്‍ക്കുള്ള സര്‍വീസ് റൂം, പുതിയ സബ്-സ്റ്റേഷന്‍ കെട്ടിടം, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഫോര്‍കോര്‍ട്ട്, സര്‍ക്കുലേറ്റിങ് ഏരിയയിലെ വിപുലീകരണം തുടങ്ങിയവയാണ്. സ്റ്റേഷന്‍ കെട്ടിടത്തിനും സര്‍ക്കുലേറ്റിങ് ഏരിയയ്ക്കും ചുറ്റുമുള്ള പ്രദേശം പച്ചപ്പ് നിറഞ്ഞ ലാന്‍ഡ്‌സ്‌കേപ്പിങ് ഉണ്ടായിരിക്കും.
ലോകോത്തര നിലവാരത്തിലുള്ള ഘടനയിലായിരിക്കും ടെര്‍മിനല്‍ കെട്ടിടം. സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പ്രവേശന കന്യാകുമാരിയുടെ സാംസ്‌കാരികപ്രൗഢി വിളിച്ചോതുന്ന തരത്തിലായിരിക്കും.
104 കാറുകള്‍, 220 ഇരുചക്ര വാഹനങ്ങള്‍, 20 ഓട്ടോ/ടാക്സികള്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ തക്ക പാര്‍ക്കിങ് സൗകര്യം വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കുലേറ്റിങ് ഏരിയയില്‍ കാര്‍ പാര്‍ക്കിങ് സൗകര്യമുള്ള നാല് വരി വീതിയുള്ള റോഡ് ഉണ്ടായിരിക്കും. റോഡ് മാര്‍ഗ്ഗം വരുന്നതിനും പോകുന്നതിനും യാത്രക്കാര്‍ക്ക് പ്രത്യേക ‘ബസ് ബേയും’ ഒരുക്കിയിട്ടുണ്ട്.
Discussion about this post