ദുംഗാര്‍പൂര്‍(രാജസ്ഥാന്‍): പ്രഭാത ഗ്രാമങ്ങള്‍ സമത്വത്തിന്‍റെ ദേവാലയങ്ങളാണെന്ന് ജനജാതി വിഭാഗങ്ങളുടെ ആചാര്യനും സഞ്‌ജേലി ധാം അധിപതിയുമായ ഡോ. ബാപ്പു ദല്‍ സുഖ്ദാസ് പറഞ്ഞു. ഗ്രാമവികാസത്തിന്‍റെ ചുവടുവയ്പില്‍ വികസിഗ്രാമങ്ങളുടെ മാതൃകയാണ് പ്രഭാത ഗ്രാമങ്ങള്‍. ഭൗതിക വികസനത്തിനപ്പുറം മാനസികമായ ഏകതയാണ് ഇത്തരം ഗ്രാമങ്ങളുടെ മുഖമുദ്ര. സനാതനധര്‍മ്മം സൃഷ്ടിയുടെ കാലം മുതലുള്ളതാണ്, 33 കോടി ദേവതകളുണ്ട്. ആരാധിക്കാന്‍ ആഗ്രഹിക്കുന്നവരെ ആരാധിക്കുക, വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവരെ വിശ്വസിക്കാം, എന്നാല്‍ എല്ലാവരും ഒരമ്മയുടെ മക്കളാണെന്നും ഹിന്ദുക്കളാണെന്നുമുള്ള ഭാവനത്തോടെ ഗ്രാമജീവിതം നയിക്കാനാകണം, അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ ഗ്രാമവികാസ സമ്മേളനത്തിന്‍റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു ബാപ്പു ദല്‍സുഖ്ദാസ്.
നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മെക്കാളെ വിദ്യാഭ്യാസ പദ്ധതി അതിന്‍റെ ഭാഗമാണ്. യന്ത്രങ്ങളുടെ യുഗമാണിന്ന്. എന്നാല്‍ മനുഷ്യനും യന്ത്രങ്ങളെപ്പോലെ ആയിത്തീരാതിരിക്കുന്നതിന് ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. ചിത്തോഡ് പ്രാന്ത പ്രചാരക് വിജയാനന്ദ് പരിപാടിയില്‍ സംസാരിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post