ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ രൂപരേഖ 2020 – അന്തര്‍ദേശീയ തലത്തില്‍ തന്നെ സ്വീകാര്യമായ മാറ്റത്തിന്‍റെ ചുവടുവയ്പാണെന്ന് വിദ്യാഭാരതി ദേശീയ അധ്യക്ഷന്‍ ഡി. രാമകൃഷ്ണ റാവു. പ്രവര്‍ത്തനാത്മകമായ കളികളിലൂടെ പഠനത്തെ ആനന്ദകരമാക്കുന്ന പദ്ധതിയാണ് ദേശീയ ശിശു വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാന്ത്രികച്ചെപ്പ് എന്ന പഠനസാമഗ്രി പ്രാരംഭ ശൈക്ഷിക മേഖലയില്‍ വലിയ മുതല്‍ക്കൂട്ടാണ്.
അനുഭവത്തിലൂടെ അറിവ് നേടല്‍ ,പ്രായാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ,കളികളിലൂടെ അറിവു നേടല്‍,വിവിധ ഭാഷകളെ അറിയാനുള്ള അവസരം ,കഴിവുകളെ തിരിച്ചറിയാനുള്ള സന്ദര്‍ഭം ,പഠന ലക്ഷ്യങ്ങളെ നേടുവാനുള്ള പ്രക്രിയാബദ്ധ പ്രവര്‍ത്തനങ്ങള്‍ ,അധ്യാപക പഠന സഹായികള്‍, ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ഉപയോഗം, സംസ്‌കാരത്തെയും രാഷ്ട്രത്തെയും പറ്റി അറിയാനുള്ള അവസരം, വൈവിധ്യമാര്‍ന്ന പഠനസഹായ വസ്തുക്കള്‍ തുടങ്ങി സമഗ്ര വിദ്യാഭ്യാസത്തിന് ഉതകുന്ന സകലതും ഈ മാന്ത്രികച്ചെപ്പില്‍ കരുതിയിരിക്കുന്നു.
പതിമൂന്ന് ഭാഷകളില്‍ സരളമായ രീതിയില്‍ തയാറാക്കിയ മാന്ത്രികച്ചെപ്പില്‍ പ്രാദേശിക വിഭവങ്ങള്‍ കൂടി സമന്വയിപ്പിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭാരതി മാന്ത്രികച്ചെപ്പ് എന്ന് പേരിട്ട പദ്ധതിക്ക് രൂപം നല്കിയവരെ അഭിനന്ദിക്കുന്നുവെന്ന് രാമകൃഷ്ണറാവും ചൂണ്ടിക്കാട്ടി.
Discussion about this post