മീററ്റ്: കാര്‍ഷികമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് പശു ആധാരിതി കൃഷിരീതികള്‍ അവലംബിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ചെലവ് കുറഞ്ഞതും ലാഭകരമായതുമായ കാര്‍ഷികരീതിയാണതെന്നും പരിസ്ഥിതിക്കും മണ്ണിനും കോട്ടമില്ലാതെ മുന്നേറാന്‍ അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീററ്റിലെ ഹസ്തിനപുരിയില്‍ ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച ത്രിദിന’കൃഷക് സമ്മേളന’ത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനും ഈ കൃഷിരീതി ഉപകരിക്കുമെന്ന് സര്‍സംഘചാലക് പറഞ്ഞു. പശുവിനെ ഭാരതീയര്‍ വളര്‍ത്തുന്നതും പരിപാലിക്കുന്നതും പാലിന് വേണ്ടി മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനും കൃഷി ചെയ്യുന്നതിനുമൊക്കെ വേണ്ടിയാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി പാടേ ഉപേക്ഷിച്ചാണ് നമ്മള്‍ ഇന്ന് രാസകൃഷിയിലേക്ക് നീങ്ങിയത്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. പഞ്ചാബ് വലിയ ഉദാഹരണമാണ്. രാസകൃഷി മൂലം അവിടെ കാന്‍സര്‍ ട്രെയിന്‍ ഓടിത്തുടങ്ങി. ഇതൊഴിവാക്കാന്‍ ആധുനിക സാങ്കേതികവിദ്യയെ ഉപേക്ഷിക്കാതെതന്നെ പശുവിനെ ഉപയോഗിച്ചുള്ള ജൈവകൃഷിയിലേക്ക് സമൂഹം മടങ്ങണം. അതുവഴി ഇന്ത്യയുടെ മാത്രമല്ല, ലോക സമൂഹത്തിന്റെയാകെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടും, മോഹന്‍ ഭാഗവത് പറഞ്ഞു.പശു ആധാരിത ജൈവകൃഷിയിലൂടെ രാജ്യത്തുടനീളം മാറ്റങ്ങളുണ്ടാക്കാന്‍ ഭാരതീയ കിസാന്‍ സംഘ് പ്രയത്‌നിക്കുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കിസാന്‍സംഘിലൂടെ പശുവിനെ അടിസ്ഥാനമാക്കി ജൈവകൃഷി നടത്തുന്ന 426 കര്‍ഷകര്‍ മീററ്റിലെ ജനങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി.കിസാന്‍ സംഘ് ദേശീയ പ്രസിഡന്റ് ബദ്രിനാരായണ ചൗധരി, എക്സിക്യൂട്ടീവ് പ്രസിഡന്റ് ശ്രീ രംഭറോസ് വസോതിയ, സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി, സഹ-സംഘടനാ സെക്രട്ടറി ഗജേന്ദ്ര സിങ്, ജൈവിക് പ്രമുഖ് പദ്മശ്രീ ഹുകുംചന്ദ് പതിദാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post