ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവെച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.
യു.എ.പി.എ നിയമപ്രകാരം ഏതെങ്കിലും സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടി ട്രൈബ്യൂണല്‍ ശരിവെക്കേണ്ടതുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്‍റെ നടപടി.
കഴിഞ്ഞ സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.
പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അതിന്‍റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഔര്‍ഗനൈസേഷന്‍ എന്നിവയുടെ നിരോധനമാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്.
Discussion about this post