ഹൈദരാബാദ്: തെലങ്കാനയിലെ വനവാസി ഗ്രാമമായ ഗുമ്മാഡിവാലിയിലെ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ കടുത്ത പ്രതിഷേധം. രാമനവമി ദിവസമാണ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ആയ അബ്ദുള്‍ റഹ്മാന്‍ പുരാതനമായ കൊടിമരം തകര്‍ത്തത്. ഇയാളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് നൂറുകണക്കിന് വനവാസികള്‍ ഇന്നലെ നഗരത്തില്‍ പ്രകടനം നടത്തി.
സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭദ്രാദ്രി ജില്ലയിലെ ആസ്വരോപട് മണ്ഡലത്തിലാണ് ഗുമ്മാഡിവാലി ഗ്രാമം. വനവാസി സമൂഹം ആരാധന നടത്തുന്ന ഗംഗനാമ ക്ഷേത്രത്തിന് മുന്നിലെ കൊടിമരമാണ് തകര്‍ത്തത്. കാടിനുള്ളില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കൊണ്ടുവന്ന വേപ്പുമരത്തിന്‍റെ തടിയിലാണ് ധ്വജസ്തംഭം തീര്‍ത്തിരുന്നത്. എന്നാല്‍ അബ്ദുള്‍ റഹ്മാന്‍റെ നേതൃത്വത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ രാമനവമി ദിവസം അത് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു.
Discussion about this post