പാട്‌ന: നളന്ദയിലും സസാറാമിലും രാമനവമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ബിഹാര്‍ ഷരീഫ്, സസാറാം, നളന്ദ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ ഏറെയും. അക്രമവുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സസാറാമില്‍ നിന്ന് 26 പേരെയും നളന്ദയില്‍ നിന്നും 80 പേരെയുമാണ് പിടികൂടിയത്.
ശനിയാഴ്ച രാത്രി വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ബിഹാര്‍ ഷരീഫ്, നളന്ദ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും വ്യാപകമായി കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ സാസാറാമില്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.
പ്രദേശത്തു നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് രോഹ്തസ് പോലീസ് അറിയിച്ചു. ഇത്തരം അഭ്യൂഹങ്ങളെ അവഗണിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സസാറാമിലെ കഴിഞ്ഞ രാത്രി ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു സ്വകാര്യ വസ്തുവില്‍ അനധികൃത സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്ത് അന്വേഷണം നടത്തുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു, അതേസമയം സിസിടിവി ക്യാമറകളുടെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബിഹാര്‍ ഭരണകൂടം ആരെയും ഒഴിവാക്കില്ലെന്നും എംഎല്‍എയും ആര്‍ജെഡി വക്താവുമായ ശക്തി സിങ് യാദവ് ശനിയാഴ്ച പറഞ്ഞു.
Discussion about this post