VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശാരദാപീഠം ഇടനാഴിക്കായി പിഒകെ അസംബ്ലിയില്‍ പ്രമേയം ; പ്രേരണയായത് അമിത്ഷായുടെ പ്രഖ്യാപനം

പാകിസ്ഥാനില്‍ വിവാദം

VSK Desk by VSK Desk
5 April, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ മാതൃകയില്‍ ശാരദാപീഠത്തിലേക്ക് ഇടനാഴി തീല്‍ക്കണമെന്ന് പാക്ക് അധിനിവേശ കശ്മീരില്‍ പ്രമേയം. ചരിത്രപ്രസിദ്ധമായ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഒകെ അസംബ്ലി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്. കുപ്‌വാരയിലെ തിത്‌വാളിലെ നിയന്ത്രണരേഖയില്‍ നീലം നദിയുടെ തീരത്ത് നവീകരിച്ച ശ്രീശാരദാക്ഷേത്രം സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പാക്കധിനിവേശ കശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ നിര്‍മ്മിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. ഏഴര പതിറ്റാണ്ടായി മാതാ ശാരദ തന്‍റെ ഭക്തരെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരര്‍ തകര്‍ത്തുകളഞ്ഞ ശ്രീശാരദാക്ഷേത്രം മാര്‍ച്ച് 22 നാണ് ഭക്തര്‍ക്ക് തുറന്നു കൊടുത്തത്. അമിത് ഷായുടെ നിര്‍ദേശത്തെ പിന്തുണയ്ക്കുന്ന പിഒകെ നിയമസഭയുടെ പ്രമേയത്തെ അനുകൂലിച്ചും എതിര്‍ക്കും പാകിസ്ഥാനില്‍ വിവാദം കൊഴുക്കുകയാണ്. പാക് ഭരണകക്ഷിയായ തെഹ്രീകെ ഇന്‍സാഫിന്‍റെ പ്രതിനിധി ജാവേദ് ബട്ടാണ് നിയമസഭയില്‍ ഈ നിര്‍ദ്ദേശം കൊണ്ടുവന്നത്. അതിര്‍ത്തിക്കപ്പുറത്ത് താമസിക്കുന്ന കശ്മീരികള്‍ക്ക് പരസ്പരം കാണാനുള്ള അവസരം നല്‍കണമെന്ന് നിര്‍ദേശത്തില്‍ പാക് ഭരണകൂടത്തോടും പിഒജെകെ സര്‍ക്കാരിനോടും ബട്ട് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ശാരദാപീഠത്തിലെയും സമീപ പ്രദേശങ്ങളിലെയും അവരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം. അത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപകരിക്കും, ബട്ട് പറഞ്ഞു.

അതേസമയം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് നിര്‍ദ്ദേശത്തെ അപലപിച്ചു. നിര്‍ദേശത്തിന് പിന്നില്‍ അമേരിക്കന്‍ ഗൂഢാലോചനയാണെന്നു ചൈനയുമായുള്ള പാകിസ്ഥാന്‍റെ ബന്ധം നശിപ്പിക്കാനുള്ള നീക്കമാണെന്നും ബാസിത് ആരോപിച്ചു. കശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് ഈ നിര്‍ദ്ദേശം കൊണ്ടുവന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്ന് ബാസിത് പറഞ്ഞു.

പുനര്‍ജനി കാത്ത് ശ്രീശാരദാപീഠം

ദേവിശാരദയുടെ വാസസ്ഥാനമായി സങ്കല്പിച്ചിട്ടുള്ള ശാരദാ പീഠം പാകിസ്ഥാന്‍ അനധികൃതമായി കൈയടക്കിവച്ചിട്ടുള്ള കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ശാരദാപീഠത്തിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ആറാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ലോകപ്രസിദ്ധമായ വലിയ വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ശ്രീ ശാരദാപീഠം.

1948 മുതല്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഒരു ഇന്ത്യന്‍ ഹിന്ദുവിനെ പാകിസ്ഥാന്‍ അനുവദിച്ചിട്ടില്ല.  പിന്നീട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന പല ചര്‍ച്ചകളിലും ശാരദാപീഠത്തിന്‍റെ പ്രശ്നവും ഉയര്‍ന്നു വന്നതോടെയാണ് ഇപ്പോള്‍ ഇവിടെ ഇടനാഴി നിര്‍മിക്കാനുള്ള നിര്‍ദേശം പാസായിരിക്കുന്നത്.

Share3
Tweet
SendShareShare

Latest from this Category

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്ക് ഇൻഡോറിൽ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies