പാട്ന: തൊഴിലാളി താല്പര്യ സംരക്ഷണത്തിനൊപ്പം സനാതന സംസ്‌കൃതിക്ക് അനുസൃതമായി സാമാജികമനസ്സിനെ ഉണര്‍ത്തുക എന്നത് ബിഎംഎസിന്റെ ദൗത്യമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ. പാട്‌ന കേശവ് സരസ്വതി വിദ്യാമന്ദിര്‍ അങ്കണത്തില്‍ ബിഎംഎസ് ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയ താത്പര്യങ്ങളല്ല ബിഎംഎസിനെ നയിക്കുന്നത്. ദേശീയ വികാരമാണ്. ചൈന ഭാരതത്തെ ആക്രമിച്ച കാലത്ത് മറ്റെല്ലാ സംഘടനകളും മാളത്തിലൊളിക്കുകയും രാജ്യത്തിനെതിരെ സംസാരിക്കുകയും ചെയ്ത കാലത്ത് ബിഎംഎസ് പ്രവര്‍ത്തകര്‍ സൈന്യത്തെ സഹായിക്കാന്‍ സജ്ജരാവുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎല്‍ഒ ദക്ഷിണേഷ്യന്‍ പ്രത്യേക പ്രതിനിധി സയ്യിദ് സുല്‍ത്താന്‍ ഉദ്ദീന്‍ അഹമ്മദ് മുഖ്യാതിഥിയായി.ബിഎംഎസ് ദേശീയ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡ്യ, ബിഹാര്‍ സിഐഐ പ്രസിഡന്റ് സച്ചിന്‍ ചന്ദ്ര, ബിഎംഎസ്അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, ആചാര്യ കിഷോര്‍ കുനാല്‍, സഞ്ജയ് പാസ്വാന്‍ ടിയുസിസി ജനറല്‍ സെക്രട്ടറി ചന്ദ്രപ്രകാശ് സിങ്, പാട്ന മേയര്‍ സീതാ സാഹു തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post