ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഈ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആദിശങ്കരാചാര്യരുടെ പേരിൽ അദ്വൈത ലോകം എന്ന മഹത്തായ മ്യൂസിയവും അദ്വൈത വേദാന്ത സ്ഥാപനവും നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഓംകാരേശ്വർ സന്ദർശിക്കുകയും ചെയ്തു. 2,000 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മദ്ധ്യപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും ആചാര്യ ശങ്കർ സംസ്‌കൃതിക് ഏകത ന്യാസ് സംഘടനയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സവാരി, 3ഡി ഹോളോഗ്രാം പ്രൊജക്ഷൻ ഗ്യാലറികൾ തുടങ്ങിയവ സജ്ജമാക്കും. ആദിശങ്കരാചര്യരുടെ മഹത്തായ ഉപദേശങ്ങളിലൂടെയും കഥകളിലൂടെയും ഓഡിയോ-വിഷ്വൽ പരിപാടിയും ആരംഭിക്കും.
Discussion about this post