ചെന്നൈ: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ. വന്ദേ ഭാരത് ട്രെയിനുകള്‍ക്കാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐ.സി.എഫ്) റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി.
സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണത്തിന് പെരുമ്പൂര്‍ ഐ.സി.എഫ് തയ്യാറാണെന്ന് കോച്ച് ഫാക്ടറി അധികൃതര്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2023-24 കാലയളവില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ച് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിനിന്‍റെ ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post