ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിമിന് നല്‍കണമെന്ന് വഖഫ് ബോര്‍ഡ് നേതാക്കള്‍. അഞ്ച് മുസ്ലീം എംഎല്‍എമാരെ മന്ത്രിമാരാക്കണമെന്നും, അവര്‍ക്ക് ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ നല്‍കണമെന്നുമാണ് സുന്നി ഉല്‍മ ബോര്‍ഡിലെ നേതാക്കള്‍ മുന്നോട്ട് വെച്ചിരിക്കുന്ന ഡിമാന്‍ഡ്.
‘ഉപമുഖ്യമന്ത്രി മുസ്‌ലിം ആയിരിക്കണമെന്നും 30 സീറ്റുകള്‍ ഞങ്ങള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് 15 ലഭിച്ചു, ഒമ്പത് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് മുസ്ലീങ്ങള്‍ കാരണമാണ്. ഒരു സമുദായമെന്ന നിലയില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് ഒരുപാട് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നമുക്ക് പകരം എന്തെങ്കിലും ലഭിക്കാനുള്ള സമയമാണ്. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ നല്ല വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് ഞങ്ങള്‍ക്ക് വേണ്ടത്.
ഇതിനോട് നന്ദി പറയേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഇവയെല്ലാം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സുന്നി ഉല്‍മ ബോര്‍ഡ് ഓഫീസില്‍ ഞങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു’, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി പറഞ്ഞു. ‘പല മുസ്ലീം സ്ഥാനാര്‍ത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ പ്രചാരണം നടത്തുകയും ചെയ്തു. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. അവര്‍ക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് അനുയോജ്യമായ ഒരു ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണം. അത് അവരുടെ ഉത്തരവാദിത്തമാണ്’, സാദി കൂട്ടിച്ചേര്‍ത്തു.
Discussion about this post