ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരെ ഭാരതീയ കിസാന്‍സംഘിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില നല്കാതെ ഇടനിലക്കാര്‍ക്കും മാഫിയകള്‍ക്കും വേണ്ടിയാണ് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് പതിനായിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാമെന്ന് സര്‍ക്കാര്‍ കരുതരുതെന്ന് കിസാന്‍സംഘ് ദേശീയ നിര്‍വാഹക സമിതിയംഗം മണിലാല്‍ ലബാന പറഞ്ഞു. സെക്രട്ടേറിയറ്റ് ഉപരോധത്തിന് പിന്നാലെ വിദ്യാധര്‍ നഗര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകന്റെ കഠിനാധ്വാനംകുടുംബത്തിന് വേണ്ടിയല്ല, നാടിനും ലോകത്തിനും അന്നം നല്കാനാണ്. കര്‍ഷകന്‍ സൃഷ്ടിക്കുന്ന അസംസ്‌കൃത വസ്തുക്കളിലാണ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. വികസനത്തിന്റെ ആണിക്കല്ലായ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. വാഗ്ദാനങ്ങള്‍ കൊണ്ട് കര്‍ഷകന്റെ കണ്ണുകെട്ടുന്ന ജാലവിദ്യയാണ് രാഷ്ട്രീയക്കാരന്‍ പയറ്റുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നം നല്കുന്ന കൃഷിക്കാരന്‍ പട്ടിണിയിലും കടത്തിലുമാണ്. കര്‍ഷകരെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ആത്മഹത്യയില്‍ നിന്ന് കര്‍ഷകസമൂഹത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ലെന്ന് ലബാന പറഞ്ഞു.
വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി പോരാടേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്. വായ്പകള്‍ സമ്പൂര്‍ണമായി എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് കടലാസിന്റെ വിലപോലും ലഭിച്ചില്ല. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസനിധി നേതാക്കളും മന്ത്രിമാരും ബന്ധുക്കളും വീതംവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കിസാന്‍സംഘ് സംസ്ഥാന പ്രസിഡന്റ് ദലാറാം ബതേശ്വര്‍,, ജനറല്‍സെക്രട്ടറി പ്രവീണ്‍സിങ് ചൗഹാന്‍, നേതാക്കളായ അംബലാല്‍ ശര്‍മ്മ, സന്‍വര്‍മല്‍ സോലെറ്റ, മണിക്രം പരിഹാര്‍, ബദ്രിലാല്‍ ജാട്ട്, വിനോദ് ധര്‍ണിയ, കൈലാഷ് ഗെന്‍ഡോലിയ, രാമമൂര്‍ത്തി മീണ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Discussion about this post