ജോധ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രസേവികാ സമിതിയുടെ പ്രബോധ് ശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കമായി. കമല നെഹ്റു നഗര്‍ ആദര്‍ശ് വിദ്യാ മന്ദിറില്‍ ആരംഭിച്ച പതിനഞ്ച് ദിവസത്തെ ശിബിരത്തില്‍ ജോധ്പൂര്‍ പ്രാന്തത്തിലെ ഏഴ് വിഭാഗുകളില്‍ നിന്നായി 111 സേവികമാരാണ് ശിക്ഷാര്‍ത്ഥികളായി പങ്കെടുക്കുന്നത്. യജ്ഞാഗ്നിയെ സാക്ഷിയാക്കി ആരംഭിച്ച വര്‍ഗ് ക്ഷേത്ര പ്രചാരക ഋതു ദീദി ഉദ്ഘാടനം ചെയ്തു. രാഷ്ട്ര പുരോഗതിയുടെ ആധാരം തലമുറകളിലുണരുന്ന ദേശീയബോധമാണെന്നും അതിന് കരുതലോടെ കാവല്‍ നില്‌ക്കേണ്ടത് സ്ത്രീകളുടെ കടമായാണെന്നും അവര്‍ പറഞ്ഞു. ഭാരതമാതാവ് എന്നത് കേവലമായ സങ്കല്പമല്ല, അനുഭവത്തില്‍ നിറയേണ്ട യാഥാര്‍ത്ഥ്യമാണ്. മഹത്തായ രാഷ്ട്രധര്‍മ്മത്തെയും സംസ്‌കാരത്തെയും അല്പം പോലും കുറവ് തട്ടാതെ പരിപാലിച്ച് നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തലമുറകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഉദ്ഘാടന സമ്മേളനത്തില്‍ ദീപ്ശിഖി അധ്യക്ഷയും സാധ്വി ഉമ മുഖ്യാതിഥിയും ആയി. പ്രാന്ത കാര്യവാഹിക ഡോ. സുമന്‍ അടക്കമുള്ള കാര്യകര്‍ത്താക്കള്‍ പങ്കെടുത്തു.
ശ്രുതം കാമ്പസില്‍ ആരംഭിച്ച ദ്വിതീയ വര്‍ഷ പ്രബോധ് ശിക്ഷാവര്‍ഗില്‍ ജയ്പൂര്‍, ചിത്തോഡ്, ജോധ്പൂര്‍ പ്രാന്തങ്ങളില്‍ നിന്നുള്ള 29 ശിക്ഷാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. വര്‍ഗിന്റെ ഉദ്ഘാടനം ക്ഷേത്ര കാര്യവാഹിക പ്രമീള ജി ശര്‍മ്മ നിര്‍വഹിച്ചു. ലളിത സഞ്ചേതി അധ്യക്ഷയായി, സാധ്വി പൂനം ഭാരതി മുഖ്യാതിഥിയായി.
Discussion about this post