ജയ്പൂര്‍: നി.മസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനില്‍ ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. ജയ്പൂരില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മഹാരിയ ബിജെപിയില്‍ ചേര്‍ന്നത്.
മഹാരിയയെ കൂടാതെ, വിരമിച്ച ഐപിഎസ് ഓഫീസര്‍മാരായ രാംദേവ് സിങ് ഖരിവ, ഗോപാല്‍ മീണ, നര്‍സി കിരാദ്, ഹേമന്ത് ശര്‍മ, റിട്ട. ഐഎഎസ് ഓഫീസര്‍ പിആര്‍ മീണ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ സുഭാഷ് മഹാരിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജി സമര്‍പ്പിച്ചിരുന്നു.
Discussion about this post