പൂനെ: ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണ കഥ നാടകരൂപത്തിലാക്കി എബിവിപി. വിഖ്യാത നാടകകാരന്‍ അന്തരിച്ച ബാബാസാഹേബ് പുരന്ദരെയും ജനതാരാജ് എന്ന നാടകമാണ് വിദ്യാര്‍ത്ഥി പരിഷത്ത് വേദിയിലെത്തിച്ചത്.
പൂനെയിലെ മഹര്‍ഷി കാര്‍വേ സ്ത്രീ ശിക്ഷണ്‍ സന്‍സ്ഥാനില്‍ കഴിഞ്ഞ ദിവസം സമാപിച്ച എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ ഭാഗമായാണ് ജനതാരാജ് അരങ്ങേറിയത്. മൂന്നരനൂറ്റാണ്ട് പിറകിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകും വിധമാണ് നാടകത്തിന്റെ രംഗസജ്ജീകരണവും ലൈറ്റ് ഷോയും.
ധീരമായ ശിവജി യുഗത്തിന്റെ ചരിത്രം നാടകരൂപത്തില്‍ കാണാന്‍ സദസ് തിങ്ങിനിറഞ്ഞിരുന്നു. ജയ് ഭവാനി-ജയ് ശിവജി മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് കാണികള്‍ സദസ് വിട്ടത്.
1630 ഫെബ്രുവരി 19 ന് ശിവനേരി കോട്ടയിലെ ശിവജിയുടെ ജനനം മുതല്‍ 1674 ജൂണ്‍ 6 ന് സപ്ത നദികളുടെ പുണ്യജലം അഭിഷേകം ചെയ്ത് ശിവജി കിരീടധാരണം നടത്തുന്നത് വരെയുള്ള ചരിത്രമാണ് നാടകത്തിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്.
Discussion about this post