റാഞ്ചി: ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം എന്‍ഐഎ പിടിച്ചെടുത്തു. അടുത്തിടെ അറസ്റ്റിലായ പിഎല്‍എഫ്‌ഐ ഭീകരന്‍ ദിനേശ് ഗോപെയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗുംല ജില്ലയിലെ കാന്താര വനമേഖലയില്‍ നടത്തിയ റെയ്ഡിലാണിത്. 7.62 എംഎം 1245 ബുള്ളറ്റുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. നളന്ദയിലെ സിക്സോഹാരയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് പിടിച്ചെടുത്തതിന് സമാനമാണ് ഇന്നലെ കണ്ടെത്തിയ സ്‌ഫോടകവസ്തുശേഖരവും.
നിരോധിത ഭീകരസംഘടനയായ പിഎല്‍എഫ്‌ഐയുടെ നേകാവ് ദിനേശ് ഗോപെ എന്ന കുല്‍ദീപ് യാദവ് 21നാണ് എന്‍ഐഎയുടെ പിടിയിലായത്. അസാധുവാക്കിയ ആയിരത്തിന്റെ കെട്ടുകണക്കിന് നോട്ടുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൂടാതെ 25.38 ലക്ഷം രൂപയും പിടികൂടി. ഝാര്‍ഖണ്ഡിലെ വിവിധ ജില്ലകളിലായി 102-ലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post