ന്യൂദല്‍ഹി: തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ ഗുസ്തി താരങ്ങളോട് ഇടപെട്ടതെന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. അവര്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെയാണ് കേട്ടത്. അന്വേഷണത്തില്‍ തൃപ്തരല്ലെങ്കില്‍ പ്രതിഷേധിക്കാം. എന്നാല്‍ കായികരംഗത്തെ തകര്‍ക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്ത കരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ആരോപണങ്ങളുടെ അന്വേഷണത്തില്‍ ക്ഷമയോടെ കാത്തിരിക്കണം. അന്വേഷണത്തില്‍ വിശ്വാസം പുലര്‍ത്തണമെന്നും അനുരാഗ് സിങ് ഠാക്കൂര്‍ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയെയും ഗുസ്തി ഫെഡറേഷനെയും പോലീസിനെയും വിശ്വസിക്കണം.
വിഷയത്തില്‍ ന്യായമായ അന്വേഷണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ബ്രിജ് ഭൂഷണ്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് നടക്കും. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന് കീഴില്‍ സ്പോര്‍ട്സ് ബജറ്റ് 874 കോടി രൂപയില്‍ നിന്ന് 2782 കോടി രൂപയായി ഉയര്‍ത്തി. ഖേലോ ഇന്ത്യ, ടാര്‍ഗെറ്റ് ഒളിമ്പിക്സ് പോഡിയം സ്‌കീം (ടോപ്സ്) തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ കായികമേഖലയുടെ വികസനത്തിനും താരങ്ങളുടെ പരിശീലനത്തിനുമായി ചെലവഴിച്ചു. ഏകദേശം 2700 കോടി രൂപ ചെലവ് വരുന്ന 300 സുപ്രധാന കായിക അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്ത് നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post