ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഇരുവരും തമ്മിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
സംസ്ഥാനത്തെ ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ ഇന്ന് നടത്തിയ പരിശോധനയിൽ ബോംബുകളും തോക്കുകളുമുൾപ്പെടെയുള്ള ആയുധശേഖരങ്ങൾ സൈന്യം കണ്ടെത്തിയിരുന്നു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനുശേഷം ശാന്തമായ സ്ഥിതിയിലായിരുന്നു മണിപ്പൂർ. അതിനിടെയാണ് വീണ്ടും സംഘർഷം അരങ്ങേറിയത്.
Discussion about this post