ഭോപ്പാൽ: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തി മദ്ധ്യപ്രദേശ് സർക്കാർ. പരശുറാം, ഭഗത് സിംഗ് തുടങ്ങിയ മഹാപുരുഷന്മാരുമായി ബന്ധപ്പെട്ട അധ്യായങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാരാണ് അറിയിച്ചത്. ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കിയിട്ടുണ്ട് .
ഇന്ത്യയിലെ യഥാർത്ഥ വിപ്ലവകാരികളെ കുറിച്ച് കോൺഗ്രസ് പഠിപ്പിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ പറഞ്ഞു. യഥാർത്ഥ നായകന്മാരുടെ ജീവചരിത്രങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തും. വീർ സവർക്കർ, ഭഗവദ്ഗീത സന്ദേശ്, പരശുറാം, ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരെ പുതിയ സിലബസിൽ ഉൾപ്പെടുത്തും.- അദ്ദേഹം പറഞ്ഞു .
ഒരു ജന്മത്തിൽ രണ്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നമ്മുടെ മഹാനായ വിപ്ലവകാരികളിൽ ഒരാളാണ് വീർ സവർക്കറെന്ന് ഇന്ദർ സിംഗ് പർമർ പറഞ്ഞു. 1857 ലെ കലാപത്തെ സ്വാതന്ത്ര്യ സമരമെന്ന് വിളിച്ച ആദ്യത്തെ എഴുത്തുകാരൻ അദ്ദേഹമാണ്, അല്ലാത്തപക്ഷം ആളുകൾ അതിനെ ഗദ്ദർ എന്ന് വിളിക്കുമായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് വിദേശ അധിനിവേശക്കാർ മഹത്തരമായി എഴുതിയിട്ടുണ്ട്. രാജ്യസ്നേഹികൾ മഹത്തരമായി എഴുതിയിട്ടില്ല.വീർ സവർക്കറുടെ പുസ്തകം ഒരു സ്കൂളിൽ വിതരണം ചെയ്തു. കമൽനാഥ് സർക്കാർ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിരുന്നു. യഥാർത്ഥത്തിൽ, നമ്മുടെ വിപ്ലവകാരികളെ കുറിച്ചുള്ള അറിവ് കുട്ടികളിലെത്തുന്നത് കോൺഗ്രസുകാർ ആഗ്രഹിച്ചില്ല. – അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post