ബാവ്‌റ(മധ്യപ്രദേശ്): ഉച്ചനീചഭാവം വെടിഞ്ഞ് എല്ലാ ഭാരതീയരും ഒരു മനസ്സായി മുന്നേറണമെന്ന ആഹ്വാനവുമായി സാമാജിക് സദ്ഭാവ് മഞ്ച്. ഖില്‍ചിപൂരിലെ ഉദയ് പാലസില്‍ 73 വ്യത്യസ്ത സമ്പ്രദായങ്ങളുടെയും സമുദായങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ സമാജിക സമരസതയുടെ സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തുടനീളം പ്രചരണത്തിന് തീരുമാനം. ഏത് ജാതിയുടെയും സമ്പ്രദായത്തിന്റെയും പ്രതിനിധിയാകാന്‍ ഓരോ ഹിന്ദുവിനും കഴിയും വിധമുള്ള സമത്വമാണ് വേണ്ടതെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ബാഗേശ്വര്‍ ധാം പീഠാധീപതി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു. ഹിന്ദു സമാജം ഒരു നൂലിഴയില്‍ കോര്‍ത്ത മാലപോലെ ഒന്നാകണം. നമ്മള്‍ ഓരോ സമുദായത്തിന്റെ പ്രതിനിധികള്‍ എന്നതില്‍ നിന്ന് എല്ലാ സമുദായങ്ങളുടെയും പ്രതിനിധികള്‍ എന്ന നിലയിലേക്ക് മാറം. ഹിന്ദുഐക്യമെന്നത് രാഷ്ട്രത്തിന്റെ ഐക്യമല്ലാതെ മറ്റൊന്നല്ല, അദ്ദേഹം പറഞ്ഞു.
വൈദേശിക ശക്തികളുടെ ഇടപെടലില്‍ സമാജത്തിലാകെ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം ശക്തമാണ്. അതിനായി പണമൊഴുക്കുന്ന ഗൂഢശക്തികള്‍ നമുക്കിടയിലുണ്ട്. മുന്നോക്കം, പിന്നാക്കം എന്നീ ഭാവങ്ങള്‍ മാറണം. ജാതീയത ഭാരതത്തിന്റെ സ്വഭാവമല്ല. മഹര്‍ഷി വാല്‍മീകി, സന്ത് നാമദേവ്, സന്ത് രവിദാസ് എന്നിവര്‍ സമാജത്തെ ഒന്നിപ്പിക്കാനാണ് പ്രയത്‌നിച്ചത്. ലൗ ജിഹാദ്, രാമചരിത മാനസത്തിനെതിരായ അതിക്രമം തുടങ്ങിയവയെല്ലാം ഗൂഢാലോചനകളാണ്. ഹിന്ദുസമൂഹം അതിന്റെ ഇരകളാകരുത്. ക്ഷേത്രദര്‍ശനത്തിനുള്ള അവകാശം എല്ലാവര്‍ക്കും ലഭിക്കണം. ദുരാചാരം അവസാനിപ്പിക്കണം. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കുകയല്ല തിരുത്തുകയാണ് സമാജം ചെയ്യേണ്ടത്, ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ അനില്‍ വാല്‍മീകി, രാംബാബു ഖരെ, അമൃത് ജി ബ്രിജ്വാസി, ധര്‍മേന്ദ്ര നരോലിയ, ബാലകൃഷ്ണ ഗുപ്ത, പവന്‍ വിജയവര്‍ഗിയ, രാജേന്ദ്ര ജോഷി, ഗോകുല്‍ വര്‍മ, ജയ ജയ്സ്വാള്‍, നമ്രത വിജയവര്‍ഗിയ, രാജേശ്വരി ശര്‍മ, മോന സുസ്താനി, ഹസാരി ലാല്‍ ദാഗി, ഉദയ് സിംഗ് ചൗഹാന്‍ പവാര്‍ തുടങ്ങി വിവിധ സമുദായസംഘടനാ നേതാക്കള്‍ പങ്കെടുത്തു.
Discussion about this post