ന്യൂദല്‍ഹി: ചൈനയെ പിന്തള്ളി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ വിപണിയായി ഇന്ത്യ വളര്‍ന്നുവെന്ന് ഇന്‍വെസ്‌കോയുടെ റിപ്പോര്‍ട്ട്. വാണിജ്യം, രാഷ്ട്രീയ സ്ഥിരത, അനുകൂലമായ ജനസംഖ്യാശാസ്ത്രം, നിക്ഷേപകര്‍ക്ക് സൗഹൃദപരമായ നിയന്ത്രണ സംരംഭങ്ങള്‍ എന്നിവ ഇന്ത്യയെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കിയെന്ന് ഇന്‍വെസ്‌കോ ഗ്ലോബല്‍ സോവറിന്‍ അസറ്റ് മാനേജ്മെന്റ് പഠനം ചൂണ്ടിക്കാട്ടുന്നു.
85 സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുടെയും 57 സെന്‍ട്രല്‍ ബാങ്കുകളുടെയും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇന്‍വെസ്‌കോയുടെ റിപ്പോര്‍ട്ട്.
വ്യവസായത്തിന്റെയും രാഷ്ട്രീയ സ്ഥിരതയുടെയും കാര്യത്തില്‍ ഇന്ത്യ മികച്ച പ്രതിഫലനമാണ് ലോക രാജ്യങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സൗഹാര്‍ദപൂര്‍ണമായ സമീപനമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ആഭ്യന്തരവും ആഗോളതലത്തിലുമുള്ള വളര്‍ച്ചയെ മുന്‍ നിര്‍ത്തിയാണ് ഇന്ത്യ വിദേശ നിക്ഷേപങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഫ്രണ്ട്-ഷോറിങ്, നിയര്‍-ഷോറിംഗ് തുടങ്ങിയ വിതരണസമ്പ്രദായങ്ങളെ ഇന്ത്യ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. കമ്പനികളുടെ വിതരണ ശൃംഖലകള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന രാജ്യങ്ങളിലേക്ക് മാറ്റുന്ന രീതിയാണ് ഫ്രണ്ട്-ഷോറിങ്. നിയര്‍-ഷോറിങ് എന്നത് വിതരണ ശൃംഖലകള്‍ ഭൂമിശാസ്ത്രപരമായി അടുത്തുള്ള രാജ്യങ്ങളിലേക്ക് മാറ്റുന്ന രീതിയെ സൂചിപ്പിക്കുന്നു.
Discussion about this post