ഗുവാഹത്തി: അസമിന്റെ പല ഭാഗങ്ങളിലും ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നതിനാല്‍ അസമിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി. ഇതിനുപുറമെഅസമിലെ പ്രധാന നദികളെല്ലാം ഇപ്പോള്‍ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ധുബ്രി, തേസ്പൂര്‍ എന്നിവിടങ്ങളില്‍ ബ്രഹ്മപുത്രയും ബേക്കി, ബുരിദിഹിംഗ്, സങ്കോഷ് നദികള്‍ ഗൊലക്ഗഞ്ചില്‍ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
നേരത്തെ, സംസ്ഥാനത്തുടനീളം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അസമിലെ ചിരാംഗ്, ബോംഗൈഗാവ് ജില്ലകള്‍ വെള്ളപ്പൊക്കത്തിലായിരുന്നു. അയല്‍രാജ്യമായ ഭൂട്ടാന്‍ വെള്ളിയാഴ്ച കുറിച് അണക്കെട്ടില്‍ നിന്ന് അധികജലം തുറന്നുവിടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് അസമിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അസമിലെ 17 ജില്ലകളില്‍ ഉണ്ടായ വെള്ളപ്പൊക്കം 67,000 പേരെ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. അസമിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നാണ് ബിശ്വനാഥ് ജില്ല. ഇവിടെ ഇതുവരെ 32,400ലധികം ആളുകളെ ബാധിച്ചതായി അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു.
ഗോഹ്പൂര്‍ റവന്യൂ സര്‍ക്കിള്‍ മേഖലകളില്‍ 22,417 പേരെയും ഹലേം റവന്യൂ സര്‍ക്കിള്‍ മേഖലകളില്‍ 10,000 പേരെയും ബാധിച്ചതായി എഎസ്ഡിഎംഎ അറിയിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ബിശ്വനാഥ് സബ് ഡിവിഷനു കീഴിലുള്ള 47 വില്ലേജുകള്‍ വെള്ളത്തിനടിയിലായി, 858 ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 15 ജില്ലകളിലും രണ്ട് സബ് ഡിവിഷനുകളിലുമായി 31 റവന്യൂ സര്‍ക്കിളുകള്‍ക്ക് കീഴിലുള്ള 385 വില്ലേജുകളിലെ 1.08 ലക്ഷം ആളുകളെ പ്രളയത്തില്‍ ബാധിച്ചതായി എഎസ്ഡിഎംഎ പ്രളയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വെള്ളപ്പൊക്കത്തില്‍ 4168.40 ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലായി. 4,275 പേര്‍ ഇപ്പോള്‍ അഭയം പ്രാപിക്കുന്ന പ്രളയബാധിത ജില്ലകളില്‍ ഭരണകൂടം 22 ദുരിതാശ്വാസ ക്യാമ്പുകളും 71 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഗോലാഘട്ട് ജില്ലയില്‍ 19,379 പേരെയും ധേമാജി ജില്ലയില്‍ 13,000 പേരെയും മജുലി ജില്ലയില്‍ 12,000 പേരെയും ദിബ്രുഗഡില്‍ 12,855 പേരെയും ചിരാംഗ് ജില്ലയില്‍ 6218 പേരെയും ശിവസാഗര്‍ ജില്ലയില്‍ 3336 പേരെയും 3135 പേരെയും ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.
72,300ലധികം വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും പ്രളയത്തില്‍ ബാധിച്ചിട്ടുണ്ട്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ഫയര്‍ & എമര്‍ജന്‍സി സര്‍വീസസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ ടീമുകള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
Discussion about this post