ഉജ്ജയിന്‍ (മധ്യപ്രദേശ്) : മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര ക്ഷേത്രത്തില്‍ രണ്ടാം ‘ശ്രാവണ സോമവാര’ത്തിന്റെയും ‘സോമവതി അമാവാസി’യുടെയും ദിനത്തില്‍ തിങ്കളാഴ്ച വന്‍ ഭക്തജനത്തിരക്ക്.
മഹാകാല്‍ ക്ഷേത്രത്തില്‍ ശിവന്റെ അനുഗ്രഹം തേടി പുലര്‍ച്ചെ മുതല്‍ ആളുകള്‍ വരി നില്‍ക്കുകയും ബാബ മഹാകാലിന്റെ പ്രത്യേക ‘ഭസ്മ ആരതി’യില്‍ പങ്കെടുക്കുകയും ചെയ്തു.’ഭസ്മ ആരതി’ ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങാണ്. പുലര്‍ച്ചെ ഏകദേശം 3:30 നും 5:30 നും ഇടയിലുള്ള ‘ബ്രഹ്മ മുഹൂര്‍ത്ത’ സമയത്താണ് ഇത് നടത്തുന്നത്.
അമാവാസി തിങ്കളാഴ്ച വരുമ്പോള്‍, അതിനെ ‘സോമവതി അമാവാസി’ എന്ന് വിളിക്കുന്നു. ഐശ്വര്യവും ഭാഗ്യവുമുള്ള ദിവസമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം ഭക്തര്‍ ശിവനെ ആരാധിക്കുകയും തങ്ങളുടെ പൂര്‍വ്വികര്‍ക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
ബാബ മഹാകലിന്റെ പുറത്തെഴുന്നളളത്ത് ഇന്ന് വൈകിട്ട് നടക്കും.ഭക്തജനങ്ങളുടെ സ്ഥിതി അറിയാന്‍ ബാബ മഹാകല്‍ നഗരത്തില്‍ പര്യടനം നടത്തുന്നതാണെന്നാണ് വിശ്വാസം.
ശ്രാവണ മാസം ശിവന്റെ പ്രിയപ്പെട്ട മാസമെന്നാണ് വിശ്വാസം. ഈ കാലത്ത് ശിവനെ ആരാധിച്ചാല്‍ ഭക്തരുടെ വിഷമങ്ങളില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
Discussion about this post