നാഗ്പൂര്‍: രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ കാര്യകാരി ബൈഠക്കും പ്രതിനിധി സഭയും രേഷിംബാഗില്‍ ആരംഭിച്ചു. പ്രമുഖ് സഞ്ചാലിക ശാന്തക്കയും പ്രമുഖ് കാര്യവാഹിക സീതാ ഗായത്രിയും മൂന്ന് ദിവസത്തെ യോഗത്തില്‍ മാര്‍ഗദര്‍ശനം നല്കും. 38 പ്രാന്തങ്ങളില്‍ നിന്നുള്ള 370 പ്രതിനിധികള്‍ പങ്കെടുക്കുന്ന ബൈഠക് 23ന് സമാപിക്കും. പ്രവര്‍ത്തനവികാസവും സാമൂഹിക സാഹചര്യങ്ങളും പ്രതിനിധിസഭ വിശകലനം ചെയ്യും. ഹിന്ദവി സ്വരാജ്യത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച്, മാതൃത്വത്തിന്റെയും വീരമാതാ ജീജാബായിയുടെയും മഹത്തായ ആദര്‍ശത്തെ മുന്‍നിര്‍ത്തി ഗീത് ജീജാവു’ എന്ന പുസ്തകം ബൈഠക്കില്‍ പ്രകാശനം ചെയ്തു. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നും എടുത്ത കഥകള്‍ ഉള്‍ക്കൊള്ളുന്ന 75 ബോധ കഥകളുടെ ‘കഥാമൃത്’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
Discussion about this post