VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിന് മേല്‍ ഇംഗ്ലീഷ് ഇന്ത്യയെ സ്ഥാപിച്ചത് ബ്രിട്ടീഷ് ആഖ്യാനങ്ങള്‍: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
30 July, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഭരണത്തിന്റെ പിന്‍ബലത്തില്‍ ബ്രിട്ടീഷുകാരന്‍ തീര്‍ത്ത ആഖ്യാനങ്ങളെ തിരുത്തേണ്ട സമയം കഴിഞ്ഞുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന് മേല്‍ ഇംഗ്ലീഷ് ഇന്ത്യയെ സ്ഥാപിച്ചതും അത്തരം ആഖ്യാനങ്ങളുടെ ഭാഗമാണ്. ഭാരതം സംസ്‌കൃതമായതുകൊണ്ടാണ് അതിനിട വന്നത്.സംസ്‌കൃതം ബ്രാഹ്‌മണരുടെ ഭാഷയാണെന്ന് പ്രചരിപ്പിച്ചാണ് അതിനെ പിന്നാക്കമാക്കിയത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇത്തരം നുണകളാണ് ചിന്താഗതിയെ ഭരിക്കുന്നതെന്ന് സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു. മുന്‍ എംപി ബല്‍ബീര്‍ പുഞ്ച് രചിച്ച ‘നരേറ്റീവ് കാ മായാജാല്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം ചെയര്‍മാനായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്നിഹിതനായിരുന്നു.

സത്യാന്വേഷണമാണ് ഭാരതത്തിന്റെ പാരമ്പര്യം. അധിനിവേശം സൃഷ്ടിച്ച അടിമത്തബോധത്തെ ചിന്തകളില്‍ നിന്ന് കൂടി തൂത്തെറിയുമ്പോഴാണ് യഥാര്‍ത്ഥ അമൃതകാലം സംജാതമാവുക. ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ ദേശീയ സ്വാഭിമാനത്തെ തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു. ഭാരതത്തില്‍ പധാനമായും മൂന്ന് സത്യാന്വേഷണങ്ങളാണ് നടന്നത്. വ്യക്തി, ശരീരമല്ല, ആത്മാവാണ് എന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. രണ്ടാമത്തേത് ധര്‍മ്മവും മൂന്നാമത്തേത് അറിവുകളുടെ സങ്കലനവും. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ സമ്മാനമാണ് ധര്‍മ്മമെന്ന് ബാലഗംഗാധര തിലക് യൂറോപ്പിനോട് പറഞ്ഞിട്ടുണ്ട്. ഇതേ ധര്‍മ്മമാണ് നമ്മുടെ ജനാധിപത്യത്തിന്റെ, പഞ്ചായത്തീരാജിന്റെ അടിസ്ഥാനമെന്ന്  ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ ആഖ്യാനങ്ങള്‍ സത്യത്തെ ഉറപ്പിച്ചുനിര്‍ത്തലാണ്. സംവാദത്തിന്റെ പാരമ്പര്യമാണ് നമുക്കതിന് ഉപകരണം. ശാസ്ത്രാര്‍ത്ഥത്തിന്റെ ആ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ വിജയമല്ല,  സത്യത്തിന്റെ വിജയമാണ് സംഭവിക്കുക, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

നമ്മുടെ ശാസ്ത്രവും ജീവിതം എത്ര മഹത്തരമാണെന്നത് അഭ്യസ്തവിദ്യര്‍ കൂടി മറന്നു എന്നതാണ് അധിനിവേശ ശക്തികളുടെ വിജയം. അവര്‍ നമ്മളില്‍ നാടിനെ കുറിച്ച് നട്ടതത്രയും അപകര്‍ഷതാ ബോധമാണ്. സനാതന ധര്‍മ്മത്തെക്കുറിച്ച് എല്ലായിടത്തും ദുഷ്പ്രചാരണം നടക്കുന്നു. മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മിണ്ടരുതെന്ന് ആജ്ഞാപിക്കുന്നു. ഈ ആഖ്യാനം തകര്‍ക്കണം. ഹിന്ദുധര്‍മ്മം ആരാധനയില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് ഈ രാഷ്ട്രത്തിന്റെ ജീവിതരീതിയാണ്. രാഷ്ട്രത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചുമൊക്കെ ഭാരതീയഭാഷകളില്‍ ഗ്രന്ഥങ്ങളുണ്ടാകണം. ധര്‍മ്മം നിയമം, ഭരണം തുടങ്ങി നിരവധി മേഖലകളിലെ ആഖ്യാനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്നതിന് ബല്‍ബീര്‍ പുഞ്ച് തന്റെ പുസ്തകത്തിലൂടെ ഒരു ബൗദ്ധിക സംവാദം തുറക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ആത്മതത്വം അറിയാനുള്ള പരിശ്രമം എല്ലാ മേഖലകളിലും വേണമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചരിത്രത്തില്‍ ഹിന്ദുധര്‍മ്മം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സൂക്ഷ്മമായ വീക്ഷണമാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies