പട്യാല(പഞ്ചാബ്): ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെയും ഹരിയാനയിലെയും 31 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. യുകെ ആസ്ഥാനമായുള്ള ഖല്‍സ എയ്ഡിന്റെ ഇന്ത്യന്‍ ചാപ്റ്റര്‍, ഋഷി കോളനി, പട്യാലയിലെ ഷേരാ വാല ഗേറ്റ് എന്നിവിടങ്ങളില്‍ രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടുനിന്നു.
പഞ്ചാബിലെ മോഗ, ബര്‍ണാല, കപൂര്‍ത്തല, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, തരണ്‍ തരണ്‍, ലുധിയാന, ഗുരുദാസ്പൂര്‍, എസ്ബിഎസ് നഗര്‍, അമൃത്‌സര്‍, മുക്ത്‌സര്‍, സംഗ്രൂര്‍, പട്യാല, മൊഹാലി ജില്ലകളിലും ഹരിയാനയിലെ സിര്‍സയിലും ഒരേസമയം റെയ്ഡ് നടത്തിയതായി എന്‍ഐഎ വക്താവ് അറിയിച്ചു. പറഞ്ഞു.
മൊഹാലിയിലെ ഫേസ് 3 ബി 2 ല്‍ സ്ഥിതി ചെയ്യുന്ന ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് അംഗം പരംജിത് സിങ് പമ്മയുടെ വീട്ടില്‍ പരിശോധന നടത്തിയ എന്‍ഐഎ സംഘം പമ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു.
Discussion about this post