അഗര്‍ത്തല: കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദമുയര്‍ത്തി മുസ്ലിം തീവ്രവാദ സംഘടനകള്‍. സെപാഹിജല ജില്ലയിലെ കൊറോയിമുര ഹയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഹിജാബും ബൂര്‍ഖയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയത്.
സ്‌കൂള്‍ യൂണിഫോമിന് വിരുദ്ധമായി പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ചെത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികള്‍ കാവി ഷാളണിഞ്ഞ് കാമ്പസിലെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പ്രിയതോഷ് നന്ദി പ്രശ്‌നത്തിലിടപെട്ടു. സ്‌കൂള്‍ യൂണിഫോം ധരിച്ച് തന്നെ സ്‌കൂളിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
ഇതേത്തുടര്‍ന്ന് മുസ്ലിം സംഘടനകളും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. സെപാഹിജല പോലീസ് എത്തിയാണ് ഇവരെ നീക്കിയത്. സ്‌കൂള്‍ നടത്തിപ്പിന് തടസ്സമുണ്ടാക്കിയതിന്റെ പേരില്‍ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post