ന്യൂദല്‍ഹി: 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച രാത്രി ഏഴു മുതല്‍ ആകാശവാണിയുടെ ദേശീയ നെറ്റ്വര്‍ക്കിലും ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടര്‍ന്ന് ഇംഗ്ലീഷിലും അഭിസംബോധന സംപ്രേക്ഷണം ചെയ്യും. ദൂരദര്‍ശന്റെ പ്രാദേശിക ചാനലുകള്‍ പ്രാദേശിക ഭാഷകളിലും ആകാശവാണി പ്രാദേശിക ഭാഷാ പതിപ്പുകളില്‍ അതത് പ്രാദേശിക നെറ്റ്വര്‍ക്കുകളില്‍ രാത്രി 9.30നും സംപ്രേക്ഷണം ചെയ്യും.
Discussion about this post