നൂഹ്(ഹരിയാന): നൂഹില്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ അഞ്ച് പ്രതികളെ ഗ്രാമവാസികള്‍ പിടികൂടി പോലീസിന് കൈമാറി. സിംഗാര്‍ മേഖലയിലുള്ള സുബൈര്‍, സല്‍മാന്‍, അന്‍സാര്‍, റഫീഖ്, അബൂബക്കര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുന്‍ സര്‍പഞ്ച് ഹനീഫ്, അല്‍ത്താഫ്, ഇബ്രാഹിം ചൗധരി, തയ്യബ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികളെ ഗ്രാമവാസികള്‍ പിടികൂടിയത്. പുന്‍ഹാനയിലെ സിംഗാര്‍ ഗ്രാമത്തിലെ ക്ഷേത്രം തകര്‍ത്ത് കലാപം സൃഷ്ടിക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് നൂഹ് പോലീസ് വക്താവ് കൃഷന്‍ കുമാര്‍ പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് ധീരേന്ദ്ര ഖഡ്ഗതയുടെയും എസ്പി നരേന്ദ്ര ബിജാര്‍നിയയുടെയും സാന്നിധ്യത്തില്‍ അക്രമികളെ ഗ്രാമവാസികള്‍ തിരിച്ചറിഞ്ഞു.
നൂഹില്‍ ശ്രാവണപൂജാ ശോഭായാത്രയ്‌ക്കെതിരെ നടന്ന അക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ക്കെതിരെ ബിച്ചോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അവരില്‍ പലരും ഒളിവിലാണ്. അവരെ കണ്ടെത്താന്‍ പോലീസ് ഗ്രാമവാസികളുടെ സഹായം തേടിയിരുന്നു.


















Discussion about this post