ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രകടമായ വളർച്ചയാണ് രാജ്യം കാഴ്ചവെക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ‘യുപിഐ എടിഎം’. കാർഡില്ലാതെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഇത്. രാജ്യത്തെ ആദ്യത്തെ യുപിഐ എടിഎം ആണ് ഹിറ്റാച്ചി അവതരിപ്പിച്ചത്.
ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് യുപിഐ എടിഎം അവതരിപ്പിച്ചത്. എടിഎം കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഈ സംവിധാനം സഹായിക്കും. പണമെടുക്കാനായി കാർഡ് കൈയിൽ കരുതേണ്ടതില്ല. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചേരുന്നതിൽ നിന്ന് പരിഹാരം കാണാൻ യുപിഐ എടിഎമ്മിന് കഴിയും.
ബാങ്കിംഗ് സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്‌സസ് നൽകാൻ യുപിഐ എടിഎമ്മിന് കഴിയുന്നു. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എടിഎം പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യയുമായി സമന്വയിച്ച് അത്യാധുനിക സൗകര്യങ്ങൾ നൽകുകയാണ് ഹിറ്റാച്ചി പേയ്‌മെന്റ് ലക്ഷ്യമിടുന്നത്. 3,000-ത്തിലധികം എടിഎം ലോക്കേഷനുകളിലാണ് യുപിഐ എടിഎം സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
Discussion about this post