ശ്രീനഗർ: തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾ മറികടന്ന് കശ്മീർ ഒന്നായപ്പോൾ ആഘോഷമായി ജന്മാഷ്ടമി ശോഭായാത്ര . ശ്രീനഗറിലെ ടാങ്കിപ്പോര പ്രദേശത്തെ കത്‌ലേശ്വര ക്ഷേത്രത്തിൽ നിന്ന് പരമ്പരാഗത വസ്ത്രം ധരിച്ച കുട്ടികളുമായി യാത്ര പുറപ്പെട്ട് ഹബ്ബക്കടൽ, ഗണപതിയാർ, ബാർബർ ഷാ, റീഗൽ ചൗക്ക്, ലാൽ ചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോയത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ജഹാംഗീർ ചൗക്കിലും ശോഭായാത്ര നടന്നു . കൃഷ്ണഭക്തി ഗാനങ്ങൾ ആലപിച്ച് ധാരാളം കശ്മീരി പണ്ഡിറ്റുകളും, ഇസ്ലാം വിശ്വാസികളും യാത്രയെ അനുഗമിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.
കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്കിടയിലുള്ള പരമ്പരാഗത സാഹോദര്യ സൗഹാർദം നൂറ്റാണ്ടുകൾ പിന്നിട്ട് വളരുമെന്ന് കാശ്മീർ ഹിന്ദു വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ചുന്നി ലാൽ പറഞ്ഞു. വടക്കൻ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ, മുസ്ലീം വിശ്വാസികളും , കുട്ടികളും ആഘോഷങ്ങളിൽ പങ്കുചേർന്നു.
നൂറ്റാണ്ടുകളായി പ്രാദേശിക സൂഫികളും വിശുദ്ധരും പരിപോഷിപ്പിച്ച പ്രദേശത്തിന്റെ സമ്പൂർണ്ണവും സഹിഷ്ണുതയുമുള്ള സംസ്കാരത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് നൂനെർ, വാസ്കുര, തുടങ്ങിയ സ്ഥലങ്ങളിലെ ഇസ്ലാം വിശ്വാസികളാണ് പണ്ഡിറ്റ് സുഹൃത്തുക്കളോടൊപ്പം ഘോഷയാത്രയിൽ പങ്കെടുത്തത്.
https://www.facebook.com/vskkerala/videos/664140968755818






















Discussion about this post