കുപ്വാര (ജമ്മു കശ്മീര്‍): സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി കശ്മീര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന മാതാ ശാരദാ ദേവി ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചും. നൂറ് കണക്കിന് മണ്‍ചെരാതുകളില്‍ ആത്മവിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ദീപം തെളിഞ്ഞുവെന്ന് സേവ് ശാരദാപീഠം ചെയര്‍മാന്‍ രവീന്ദര്‍ പണ്ഡിറ്റ് പറഞ്ഞു.
വിജയ് ശക്തി ബ്രിഗേഡിലെ കമാന്‍ഡര്‍ കുമാര ദാസ് ക്ഷേത്രത്തില്‍ പൂജ നടത്തി. ത്രിഭോണി ഗ്രാമവാസികളും സിഖ് സമൂഹവും ആഘോഷങ്ങളില്‍ പങ്കെടുത്തു. തഹസില്‍ദാര്‍ തങ്ധര്‍ ഇയാദ് ഖാദ്രി, സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ സന്ദീപ് മാവ, ശാരദ സമിതി അംഗങ്ങളായ അജാസ് ഖാന്‍, ഇഫ്തിഖര്‍, റിട്ട. ക്യാപ്റ്റന്‍ ഇല്യാസ്, ഹമീദ് മിര്‍, യാസിര്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നേരത്തെ, പാക് അധീന കശ്മീരില്‍ നിന്നുള്ള ഗ്രാമീണര്‍ അതിര്‍ത്തിമേഖലയായ ചില്ഹാന ഭാഗത്തെത്തി വെള്ളക്കൊടി വീശിയും ദീപാവലി ആശംസകള്‍ പറഞ്ഞും ആഘോഷത്തില്‍ പങ്കാളികളായി.
മാര്‍ച്ച് 22ന് നവീകരിച്ചതിന് ശേഷം ശാരദാക്ഷേത്രത്തില്‍ നടക്കുന്ന വലിയ ഉത്സവമാണ് ഇത്. അതിര്‍ത്തിക്കപ്പുറത്ത് ശാരദാപീഠത്തിലും ദര്‍ശനം സാധ്യമാവുമ്പോഴേ ശാരദാക്ഷേത്രത്തിന്റെ പുനരുത്ഥാനം കൊണ്ട് പ്രയോജനമുള്ളൂ എന്നും അതിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി പോലെ ശാരദാപീഠത്തിലേക്കും തീര്‍ത്ഥാടകര്‍ക്ക് പോകാനുള്ള വഴി ഒരുക്കണം, അദ്ദേഹം പറഞ്ഞു.പാക് അധീന കശ്മീരിലെ ശാരദാപീഠം ക്ഷേത്രത്തിലേക്കുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍ത്ഥാടനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീത്‌വാളിലെ ശാരദാക്ഷേത്രം നവീകരിച്ചത്. ശാരദാ ഗ്രാമത്തില്‍ നീലം നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ശാരദാപീഠം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രാചീനകാലത്ത് ഏറ്റവും പ്രധാനപ്പെട്ട വിദ്യാകേന്ദ്രമായും പതിനെട്ട് മഹാക്ഷേത്രങ്ങളില്‍ ഒന്നായും ശാരദാപീഠം പരിഗണിക്കപ്പെട്ടിരുന്നുവെന്ന് രവീന്ദര്‍ പണ്ഡിറ്റ് പറഞ്ഞു.
Discussion about this post