സിന്ധുദുർഗ് : ഇന്ത്യൻ നാവികസേന ഈ വർഷത്തെ നേവി ദിനം ഛത്രപതി ശിവാജി മഹാരാജിന്റെ സിന്ധുദുർഗ് കോട്ടയിൽ ആഘോഷിക്കും. ഡിസംബർ നാലിന് മാൽവാനിൽ നടക്കുന്ന നാവികസേനാ ദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഈ അവസരത്തിൽ പൊതുമരാമത്ത് വകുപ്പും നാവികസേനയും മുഖേന രാജ്‌കോട്ട്-സുർജേക്കോട്ടിൽ നിർമിച്ച ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും.
രാജ്‌കോട്ടിൽ ഛത്രപതി ശിവാജി മഹാരാജിന്റെ 43 അടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത് . ഒപ്പം ഒരു ആർട്ട് ഗാലറിയും ഒരുക്കിയിട്ടുണ്ട് . നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും നാവിക ദിന പരിപാടിയിൽ പങ്കെടുക്കും. തർക്കർലി, മാൽവാനെ ബീച്ചുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഛത്രപതി ശിവാജി മഹാരാജ് നിർമ്മിച്ച രാജ്‌കോട്ട് കോട്ടയുടെ അവശിഷ്ടങ്ങൾ പോലും വിസ്മൃതിയിലാകുകയാണ് . അതുകൊണ്ട് തന്നെ നാവികസേനയുടെ പ്രത്യേക നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് രാജ്‌കോട്ട് കോട്ടയുടെ തുറസ്സായ സ്ഥലത്ത് പുതിയ കോട്ട നിർമ്മിച്ചു.
പൊതുമരാമത്ത് വകുപ്പ് മുഖേന കോട്ടയുടെ പ്ലാൻ തയ്യാറാക്കി അനുമതി വാങ്ങി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണവും രണ്ടുമാസം കൊണ്ട് പൂർത്തിയാക്കി . ഇപ്പോൾ കോട്ടയ്‌ക്കുള്ളിൽ മോടിപിടിപ്പിക്കുന്ന ജോലികൾ നടക്കുകയാണ് . രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ ജോലികളും പൂർത്തിയാകും. ഡിസംബർ 2 ന് പ്രദേശത്തിന്റെ സംരക്ഷണം കേന്ദ്ര സുരക്ഷാ ഏജൻസിക്ക് കൈമാറും.
Discussion about this post