മേദക്: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് പൈലറ്റുമാര്‍ മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലെ തൂപ്രാന്‍ പട്ടണത്തില്‍ ഇന്ന രാവിലെയാണ് പിലാറ്റസ് ട്രെയിനര്‍ വിമാനം തകര്‍ന്നതെന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിണ്ടിഗല്‍ ജില്ലയ്‌ക്ക് സമീപമുള്ള എയര്‍ഫോഴ്‌സ് അക്കാദമിയില്‍ പരിശീലനത്തിനിടെ രാവിലെ 8.55ഓടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരില്‍ ഒരു പരിശീലകനും ഒരു കേഡറ്റുമാണ് ഉണ്ടായിരുന്നത്.
അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് ജീവനക്കാരും ക്ലൂ ടീമും സ്ഥലത്തെത്തിയെന്നും മേദക്ക് എസ്പി രോഹിണി പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിച്ചില്ല.
Discussion about this post