മുംബൈ: രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ പണികഴിപ്പിച്ച പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് സിന്ധുദുർഗിലെ തർക്കർലി ബീച്ചിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ചടങ്ങിൽ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, സ്‌പെഷ്യൽ ഫോഴ്‌സ് എന്നിവ നടത്തുന്ന പ്രകടനങ്ങൾക്ക് പ്രധാനമന്ത്രി സാക്ഷിയാകും. എല്ലാ വർഷവും ഡിസംബർ 4നാണ് നാവികസേന ദിനം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഭാരതീയ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, പ്രത്യേക സേനകൾ എന്നിവയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ’ സംഘടിപ്പിക്കാറുണ്ട്.
Discussion about this post