അഗര്‍ത്തല(ത്രിപുര): ഈ വര്‍ഷം ഇതുവരെ ത്രിപുരയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച 716 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തതായി ബിഎസ്എഫ് അറിയിച്ചു. 112 റോഹിങ്ക്യകളും 319 ബംഗ്ലാദേശികളും ഉള്‍പ്പെടെയാണിത്. അനധികൃതമായി അന്താരാഷ്ട്ര അതിര്‍ത്തി കടക്കുന്നതിനിടെ 150 ബംഗ്ലാദേശികളും 59 റോഹിങ്ക്യകളും ഉള്‍പ്പെടെ 369 പേരാണ് കഴിഞ്ഞ വര്‍ഷം പിടിയിലായത്. ബിഎസ്എഫ് ത്രിപുര ഫ്രോണ്ടിയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ബിഎസ്എഫ് 59ാം റൈസിംഗ് ഡേ ആഘോഷവേളയിലാണ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ബിഎസ്എഫ് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശുമായി (ബിജിബി) നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സമാധാനം ഉറപ്പാക്കാന്‍ ഉചിതമായ തലങ്ങളില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും സിങ് പറഞ്ഞു.
Discussion about this post