നാഗ്പൂർ: സുപ്രീംകോടതി വിധി പ്രശംസനീയമെന്ന് ആർ എസ് എസ്. ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര നടപടി ശരിവച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. 370ാം വകുപ്പ് കൊണ്ടുവന്നതു മുതൽ ആർഎസ്എസ് അതിനെ എതിർത്തിരിന്നു, നിരവധി പ്രമേയങ്ങൾ പാസാക്കുകയും പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ആർ എസ് എസ് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ദേശീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കോടതി വിധി. 370ാം വകുപ്പ് മൂലം വർഷങ്ങളായി അനീതി നേരിടുന്ന ജമ്മുകശ്‍മീരിലെ ജനങ്ങൾക്ക് ഒടുവിൽ അതിൽ നിന്ന് മോചനമായെന്ന് അദ്ദേഹം കുറിച്ചു.
Discussion about this post