മുംബൈ: മകളുമൊത്ത് ഷിര്‍ദ്ദീസായി ക്ഷേത്രത്തില്‍ സാഷ്ടാംഗം നമസ്കരിച്ച ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ കാഫിര്‍ (Kafir) എന്ന് വിളിച്ച് ഇസ്ലാമിസ്റ്റുകള്‍. തന്റെ പുതിയ ചിത്രമായി ദുന്‍കിയുടെ റിലീസിന് മുന്നോടിയായാണ് ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനുമൊന്നിച്ച് ഷാരൂഖ് ഖാന്‍ ഷിര്‍ദ്ദിസായി ക്ഷേത്രത്തില്‍ എത്തിയത്.
അവിടെ ക്ഷേത്രപൂജാരിുമാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം സാഷ്ടാംഗം നമസ്കരിച്ചിരുന്നു. മകളും മാനേജര്‍ പൂജ ദഡ്ലാനിയും ഷാരൂഖിനൊപ്പം പ്രാര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഷാരൂഖിനെതിരെ ചീത്തവിളി തുടങ്ങിയത്. മുസ്ലിമായിരിക്കെ ഹിന്ദുക്ഷേത്രം സന്ദര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയെ വിമര്‍ശനകമന്‍റുകളാണ്. വിഗ്രഹാരാധന മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഇസ്ലാമില്‍. ഇതേക്കുറിച്ച് പശ്ചാത്തപിച്ചില്ലെങ്കില്‍ ഇസ്ലാം ആവ്യക്തിക്ക് മാപ്പ് കൊടുക്കില്ല. ഷാരൂഖ് ഖാന്‍ മുസ്ലിമല്ല ശവ (murtad) മെന്നാണ് വിളിച്ചത്.
Discussion about this post