സീതാദേവിയുടെ ജന്മദേശമായ നേപ്പാളില്‍ നിന്നും വിവാഹസമ്മാനങ്ങള്‍ നിറച്ച 108 കൂടകള്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ എത്തിച്ചേരും. വധൂഗൃഹത്തില്‍ നിന്നും വരന്റെ വീട്ടിലേക്കുള്ള സമ്മാനമെന്നോണമാണ് ഇവ എത്തുന്നത്.
ഈ കുടങ്ങളില്‍ സ്വര്‍ണ്ണം, ആഭരണങ്ങള്‍, മധുര പലഹാരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി പലതും വലിയ അളവില്‍ നിറച്ചിട്ടുണ്ട്. ചെറിയ കൂടങ്ങളല്ല, 108 കൂറ്റന്‍ കൂടകളിലായാണ് സാധനങ്ങള്‍ എത്തുന്നത്.
സാധാരണ വധുവിനെ വിവാഹം ചെയ്തയക്കുമ്പോള്‍ വരന് നല്‍കുന്ന സമ്മാനാണിത്. നേപ്പാളില്‍ നിന്നുള്ള 16 നദികളില്‍ നിന്നുള്ള വിശുദ്ധജലവും അയോധ്യയില്‍ എത്തിച്ചേരും.
Discussion about this post