ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്. രാജ്യമൊട്ടാകെയുളള ഭക്തർ പ്രാർത്ഥനയോടെ ആ സുദിനത്തിനായി കാത്തിരിക്കുകയാണ്. ഝാർഖണ്ഡിൽ നിന്നുള്ള സരസ്വതി ദേവിയും പ്രാണപ്രതിഷ്ഠ ദിനത്തിനായി കാത്തിരിക്കുകയാണ്. പക്ഷെ ആ അമ്മയുടെ കാത്തിരിപ്പിന് കുറച്ചേറെ ത്യാഗത്തിന്റെ കഥകൾ പറയാനുണ്ട്.
ആരാണ് സരസ്വതി ദേവി
ഝാർഖണ്ഡിലെ ധൻബാദിലെ കർമ്മതാന്ദിലാണ് സരസ്വതി ദേവി താമസിക്കുന്നത്. 85 കാരിയായ സരസ്വതി ദേവി, മൗനി മാതാ എന്നാണ് അറിയപ്പെടുന്നത്. 30 വർഷം മുൻപാണ് സരസ്വതി ദേവി രാമക്ഷേത്രത്തിനായി മൗനവ്രതം ആചരിച്ച് തുടങ്ങിയത്.
1992ൽ തർക്ക മന്ദിരത്തിന്റെ തകർച്ചയ്‌ക്ക് ശേഷമാണ് അമ്മ മൗനവ്രതം ആരംഭിച്ചതെന്ന് ഇളയ മകൻ ഹരിറാം അഗർവാൾ പറഞ്ഞു. ശ്രീരാമൻ ക്ഷേത്രത്തിൽ എത്തുന്നതുവരെ താൻ നിശബ്ദയായിരിക്കുമെന്ന് അമ്മ പ്രതിജ്ഞയെടുത്തതായി ഹരിറാം കൂട്ടിച്ചേർത്തു.
നാല് പെൺമക്കൾ ഉൾപ്പെടെ എട്ട് മക്കളാണ് സരസ്വതി ദേവിക്കുള്ളത്. 1986-ൽ ഭർത്താവിന്റെ മരണശേഷമാണ് അമ്മ ജീവിതം ശ്രീരാമനുവേണ്ടി സമർപ്പിച്ചത്. പിന്നീട് കൂടുതൽ സമയവും തീർത്ഥാടന കേന്ദ്രങ്ങളിലാണ് സമയം ചെലവഴിച്ചത്. ആശയവിനിമയത്തിനായി ആംഗ്യഭാഷയാണ് മൗനി മാതാ ഉപയോഗിക്കുന്നത്. സങ്കീർണ്ണമായ വാക്യങ്ങൾ എഴുതി നൽകും. ക്ഷേത്രത്തിന്റെ ഭൂമി പൂജ വരെ എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഒരു മണിക്കൂർ വ്രതത്തിൽ നിന്ന് ഇടവേളയെടുവരെത്തിരുന്നു. ഭൂമി പൂജ ദിവസം മുതൽ സരസ്വതി ദേവി പൂർണ്ണമായും നിശബ്ദയായി.
രാംലല്ലയുടെ ക്ഷേത്രത്തിൽ വെച്ച് സീതാരാമമന്ത്രം ഉരുവിട്ടു കൊണ്ടായിരിക്കും സരസ്വതി മുപ്പത് വർഷത്തെ വ്രതം അവസാനിപ്പിക്കുക. പ്രാണ പ്രതിഷ്ഠയ്‌ക്ക് യാത്ര തിരിച്ചു. കോൾ ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ മകൻ നന്ദ്‌ലാൽ അഗർവാളിനോടൊപ്പമാണ് സരസ്വതി ദേവി ഇപ്പോൾ താമസിക്കുന്നത്.
Discussion about this post