രാമക്ഷേത്ര സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാമക്ഷേത്രം, ചൗപൈ ‘മംഗൾ ഭവൻ അമംഗൽ ഹരി’, സൂര്യദേവൻ, സരയൂ നദി, ക്ഷേത്രത്തിലും പരിസരങ്ങളിലുമായുള്ള ശിൽപങ്ങൾ എന്നിവയാണ് പ്രധാനമന്ത്രി പ്രകാശനം ചെയ്തവയിൽ ഉൾപ്പെടുന്നത്. രാമക്ഷേത്രം, ഗണപതി, ഹനുമാൻ, ജടായു, കേവത്രാജ്, മാ ഷാബ്രി തുടങ്ങി ആറ് സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. 45 പേജാണ് സ്റ്റാമ്പ് ബുക്കിലുള്ളത്. പഞ്ചഭൂതങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിലാണ് സ്റ്റാമ്പുകളുടെ രൂപകൽപന. ശ്രീരാമഭഗവാന്റെ ജീവിതത്തെയും രാമക്ഷേത്രത്തിന്റെ മഹത്വവും ലോകത്തെ അറിയിക്കുന്ന സ്റ്റാമ്പും പുസ്തകവും പുറത്തിറക്കാൻ അവസരം ലഭിച്ചത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ രാം മന്ദിർ പ്രൺ പ്രതിഷ്ഠാ അഭിയാൻ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയിൽ രാമക്ഷേത്ര ഉദ്ഘാടനത്തെ ഓർമപ്പെടുത്തും വിധത്തിലുള്ള ആറ് സ്റ്റാമ്പുകളും ശ്രീരാമനെ കുറിച്ചുള്ള സ്റ്റാമ്പുകളുടെ ആൽബവും പുറത്തിറക്കാൻ സാധിച്ചു. രാജ്യത്തെ ജനങ്ങളെയും ലോകമെമ്പാടുമുള്ള എല്ലാ രാമഭക്തന്മാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post