ജയ്പൂർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കുചേർന്ന് ക്ഷേത്രങ്ങൾക്കും വീടുകൾക്കുമൊപ്പം നാടോടി സമൂഹവും. ജയ്പൂരിൽ നൂറ് കണക്കിനാളുകളാണ് രാമമന്ത്രവുമായി ഒത്തുചേർന്നത്. ഹനുമാൻ ചാലിസ പാരായണം, സുന്ദര കാണ്ഡം, മഹാ ആരതി, ദീപാരതി തുടങ്ങിയ പരിപാടികളുമായി ഘുമന്തു ജാതി ഉത്ഥാൻ ന്യാസാണ് പരിപാടി സംഘടിപ്പിച്ചത്.
ജയ്പൂർ വികെഐ റോഡ് നമ്പർ 17ലെ അകേഡ ദുംഗറിലെ നാടോടി ആവാസ മേഖലയിലാണ് രാമോത്സവം നടന്നത്. രാംലല്ലയുടെ ചിത്രത്തിന് ദീപം തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
നിംസ് യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. പങ്കജ് സിങ്, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സർവേശ്വർ ശർമ്മ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഗായത്രി പരിവാർ ശാന്തികുഞ്ച് ഹരിദ്വാറിൽ നിന്നുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഗായത്രി-ശ്രീരാമ മഹായജ്ഞം നടത്തി.
Discussion about this post