ലഖ്‌നൗ: കാശിയിലെ ജ്ഞാന്‍വാപി മസ്ജിദിന്റെ ഭൂമിക്കടിയിലുള്ള വ്യാസ അറയില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ വാരാണസി ജില്ലാ കോടതി ഭക്തര്‍ക്ക് അനുമതി നല്‍കി. പൂജയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കാശി വിശ്വനാഥ ക്ഷേത്രട്രസ്റ്റ് നിയോഗിക്കുന്ന പൂജാരിയെ ഇതിന് അനുവദിക്കാനും കോടതി ഉത്തരവിട്ടു. നേരത്തെ ഇവിടെ നടന്നുവന്നിരുന്ന പൂജകളും പ്രാര്‍ത്ഥനകളും പിന്നീട് അധികൃതര്‍ തടയുകയായിരുന്നു.
പുരാവസ്തു വകുപ്പ് നടത്തിയ സര്‍വേയില്‍ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് വ്യക്തമാകുകയും മഹാദേവന്‍, മഹാവിഷ്ണു, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പൂജയ്ക്ക് കോടതി അനുമതി നല്‍കിയത്.
വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹ്മ്മദ് പ്രതികരിച്ചു. പൂജയ്ക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി വാരാണസി ജില്ലാ കോടതി ഈ മാസം എട്ടിന് പരിഗണിക്കുന്നുണ്ട്.
Discussion about this post