ലഖ്‌നൗ: വാരാണസിയിലെ ജ്ഞാനവാപി കെട്ടിട സമുച്ചയത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വെളിവായി. ഹനുമാനും വിഷ്ണുവുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.റിപ്പോര്‍ട്ട് കോടതിക്കും ഇരുവിഭാഗങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ജ്ഞാനവാപി സമുച്ചയത്തില്‍ വിവിധ ഹിന്ദു ആരാധന മൂര്‍ത്തികളുടെ കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങളും കണ്ടെത്തി. ഹനുമാന്‍വിഗ്രഹത്തിന്റെ പകുതിയേയുള്ളൂ. ചില വിഗ്രഹങ്ങളുടെ പകുതി ഭാഗത്തിന് മനുഷ്യരൂപവും പകുതി ഭാഗം സര്‍പ്പത്തിന്റെ രൂപവുമാണ്. വിഷ്ണുവിഗ്രഹം ചതുര്‍ബാഹുവാണ്, ശംഖചക്ര ധാരിയാണ്. വരും ദിവസങ്ങളില്‍ എഎസ്‌ഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങള്‍.
Discussion about this post